thomas-help

കാസർകോട് ചായ്യോത്ത് എൻഡോസൾഫാൻ ദുരിതബാധിതന്റെ കുടുംബത്തിന് സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണി. ചായ്യോത്ത് ചാമക്കുഴി സ്വദേശിയായ തോമസിന്റെ വീട്ടിലാണ് ജപ്തി നോട്ടീസ് പതിച്ചത്. 

ഇനി എത്ര നാൾ ഈ വീട്ടിൽ കഴിയാൻ പറ്റുമെന്ന് തോമസിനറിയില്ല. ഏപ്രിൽ 7 വരെയാണ് വായ്പ തിരിച്ചടക്കാൻ സമയം നൽകിയിരിക്കുന്നത്. വീട് ജപ്തി ചെയ്താൽ എൻഡോസൾഫാൻ ദുരിതബാധിതനായ മകനെയും കൊണ്ട് എങ്ങോട്ട് പോകും. ആലോചിക്കുമ്പോൾ തന്നെ തോമസിന്റെ കണ്ണിൽ ഇരുട്ടുകയറും. 

വീട് നിർമാണത്തിനും മകന്റെ ചികിത്സക്കായി സ്വകാര്യ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. ശാരീരിക അവശതകൾ കാരണം തോമസിന് ജോലി നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങി. മകന് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. സമാധാനത്തോടെ വീട്ടിൽ അന്തിയുറങ്ങണമെങ്കിൽ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.

A private bank threatens seizure of property from the family of an endosulfan victim in Chayyoth, Kasaragod.: