ഇത്തവണ സമ്മര്‍ ബംപര്‍ പത്തുകോടി ഒന്നാംസമ്മാനം ലഭിച്ചത് SG 513715 നമ്പര്‍ ടിക്കറ്റിനാണ്. പാലക്കാട് കിങ് സ്റ്റാർ ലോട്ടറി ഏജൻസി നടത്തുന്ന സുരേഷ്  വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന്  ‘ധനലക്ഷ്മി ലോട്ടറി ഏജന്‍സീസ് ഹോള്‍സെയിലായി എടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. 180 ടിക്കറുകളാണ് ധനലക്ഷ്മി ഏജന്‍സീസിന് നല്‍കിയത്.

മുന്‍പും സുരേഷ് വിറ്റ് ടിക്കറ്റിന് ഭാഗ്യം തേടി എത്തിയിട്ടുണ്ട്. മണ്‍സൂണ്‍ ബംപറിലെ 2 കോടി ഇവിടെയാണ് അടിച്ചിത്. 50-50 ടിക്കറ്റിലെ അന്‍പത് ലക്ഷവും പാലക്കാട്ടെ ഭാഗ്യത്തെരുവിലാണ്  അടിച്ചത്.. കൂടാതെ ഒരു വര്‍ഷം 25 ഒന്നാം സമ്മാനമെന്ന റെക്കോര്‍ഡും സുരേഷിന് സ്വന്തമാണ്.

ഒരു ലക്ഷത്തി മുപ്പത്തിനായിരം ബംപര്‍ ടിക്കറ്റാണ് ഇത്തവണ സുരേഷ് വിറ്റത്. ഓരോ ബംപറും വിറ്റത് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണെന്ന് സുരേഷ് മാനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വച്ച് അഞ്ച് ലക്ഷം രൂപ. 250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.

ENGLISH SUMMARY:

Suresh from Palakkad's King Star Lottery Agency has once again made headlines after selling the winning ticket (SG 513715) of the Summer Bumper 2024 first prize worth ₹10 crore. The lucky ticket was part of 180 tickets taken wholesale by Dhanalakshmi Lottery Agency. Suresh, known as the "Lucky Street" seller, has previously sold tickets that won a ₹2 crore Monsoon Bumper and ₹50 lakh from the 50-50 lottery. He holds a record of selling 25 first-prize-winning tickets in a single year.