തീവണ്ടി യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധിക്കാനെത്തുന്ന ടിടിഇമാരെക്കുറിച്ചുള്ള വ്യത്യസ്ത അനുഭവങ്ങൾ യാത്രക്കാർ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം കൺഫേം ടിക്കറ്റില്ലാതെ എ.സി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത അച്ഛനോടും മകളോടും ടിടിഇ വളരെ മാന്യമായി പെരുമാറിയതിനെക്കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ അരുൺ പുനലൂർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൺഫേം ടിക്കറ്റില്ലാതെ എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്ത അച്ഛനോടും മകളോടും ടിടിഇ വളരെ മാന്യമായി പെരുമാറി. "സാർ നിങ്ങൾ ടെൻഷനാവണ്ട തത്കാലം ഇവിടെ ഇരിക്കൂ ഞാൻ ശരിയാക്കാം പേടിക്കണ്ട" എന്നൊക്കെ ടിടിഇ അവരോട് പറയുന്നതു കേട്ടപ്പോൾ അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി എന്ന് അരുൺ പുനലൂർ കുറിച്ചു.
മാസങ്ങള്‍ക്ക് മുൻപ്, ബീഹാറിൽ തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന് ടിടിഇ സിപിആർ നൽകി രക്ഷിച്ച സംഭവം വലിയ വാർത്തയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്ന് എറണാകുളത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്ത യാത്രക്കാരനെ ടിടിഇ കൈയേറ്റം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇത്തരത്തിൽ, ടിടിഇമാരെക്കുറിച്ചുള്ള നല്ലതും മോശവുമായ പല അനുഭവങ്ങളും യാത്രക്കാർക്ക് പങ്കുവെയ്ക്കന്നതിനിടെ ഈ സംഭവം
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
യാത്രക്കിടയിൽ പല തരം സ്വഭാവങ്ങളുള്ള ടി ടി മാരെ കാണാറുണ്ട്...
ചിലർ അൽപ്പം സ്ട്രിക്റ്റ് ആയിരിക്കും...
എങ്കിലും ആവശ്യം പറഞ്ഞാ ചിലർ ഒറ്റ വാക്കിൽ നോ പറഞ്ഞു പോകും..
ന്നിട്ട് ഏറ്റവും കൂടിയ ഫൈൻ എഴുതും..
ചിലർ ന്തേലും വഴിയുണ്ടോ എന്ന് നോക്കാം വെയിറ്റ് ചെയ്യൂ എന്ന് പറയും..
അപൂർവ്വമായി ചിലർ അനുഭാവ പൂർവ്വം കേട്ടിട്ട് നമുക്ക് ശരിയാക്കാം നോക്കട്ട് എന്നൊക്ക പറഞ്ഞു എന്തെങ്കിലും വഴിയുണ്ടേൽ ചെയ്തു തരും...
ഇന്നലെ വഴിയിൽ നിന്നും confom ടിക്കറ്റ് ഇല്ലാതെ 3rd എസിയിൽ കയറിവന്നൊരു അപ്പനും മോൾക്കും തുണയായി ഈ മനുഷ്യൻ അവരോട് എത്ര നന്നായി പെരുമാറി എന്ന് കണ്ടപ്പോഴാണ് ആ അപൂർവ്വത്തിൽ ഒരാളെ കണ്ടുമുട്ടിയത്...
സാർ നിങ്ങൾ ടെൻഷനാവണ്ട തത്കാലം ഇവിടെ ഇരിക്കൂ ഞാൻ ശരിയാക്കാം പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ആ അച്ഛനോട് ഇടപെടുന്നത് കണ്ടപ്പോ അങ്ങേരോട് ഒരു റെസ്‌പെക്ട് ഒക്കെ തോന്നി...
അങ്ങേർക്ക് വേണേൽ ഇരട്ടി ഫൈൻ എഴുതി ചൂടായിപ്പോകാം അല്ലെങ്കിൽ നിങ്ങൾ ഇവിടെ നിക്കരുത് എന്നൊക്കെ വിരട്ടാം..
പക്ഷെ ഈ സാധാരണക്കാരനായ മനുഷ്യനെ സംബോധന ചെയ്തത് സർ എന്ന് വിളിച്ചിട്ടാണ്...
ആ സംസാരത്തിൽ തന്നെ ഈ മനുഷ്യന്റെ മുഖത്തെ ടെൻഷൻ മാറി മകളുടെ മുഖത്ത് സമാധാനമായി...
കാസറഗോഡ് ഇറങ്ങാൻ ഭാരിച്ച പെട്ടിയും നിരക്കി വന്നപ്പോ ഞാൻ പറഞ്ഞു അതിങ് തരൂ ഞാനിത് വാതുക്കലേക്ക് വയ്ക്കാം... ❤️