abdhul-hakeem

TOPICS COVERED

അമ്മയുടെ വയറ്റിൽ ഒരു കുട്ടി നാല് വർഷംവരെ കിടക്കാമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പാണെന്നും ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നാല് വർഷം വരെ കിടക്കുമെന്നുമാണ് അബ്ദുൽ ഹക്കീം അസ്ഹരി പറയുന്നത്. ഇയാളുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇയാളുടെ പ്രസംഗം ചർച്ചയായിരിക്കുന്നത്.അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘സിസേറിയൻ ഈ നാട്ടിലുണ്ടോ, പ്രസവിക്കാൻ വേണ്ടി ഓപ്പറേഷൻ ചെയ്യുക. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഡോക്ടർ കണക്ക് കൂട്ടിയിട്ട് പറയും ഏപ്രിൽ 13നാണ് ഡേറ്റ്. അപ്പോൾ പത്തിന് തന്നെ അഡ്‌മിറ്റ് ചെയ്‌തൂടെ. മൂന്ന് ദിവസത്തെ പൈസ ആശുപത്രികിട്ടും. 13ന് പ്രസവിക്കൂല, രണ്ട് ദിവസം കൂടി നോക്കാമെന്ന് ഡോക്ടർ പറയും. 15ന് വന്നിട്ട് പറയും ഇനിയൊന്നും ചെയ്യാനില്ല. ഇന്ന് തന്നെ മുറിക്കണമെന്ന് പറയും. യഥാർത്ഥത്തിൽ 20ന് ആണ് ഡേറ്റ്. ഒരാഴ്ച‌ നേരത്തെ ഡേറ്റ് പറഞ്ഞ് ഡോക്ടർ നമ്മളെ പറ്റിക്കും. വയറ്റിലൊരു കുട്ടി നാല് വർഷം വരെ കിടക്കാം.അതുകൊണ്ട് പത്തുമാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന ബേജാറ് ആവേണ്ട കാര്യമൊന്നുമില്ല. ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞാൽ മതി. സമയമാകുമ്പോൾ പ്രസവിക്കും, അതൊരു ന്വാചുറൽ പ്രൊസസ് ആണ്. വയറ്റിലൊരു സാധനം അല്ലാഹു പടച്ചിട്ടുണ്ടോ, അത് പുറത്തുകൊണ്ടുവരും. അതിന് സീസറിന്‍റെ  ആവശ്യമില്ല’ അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. 

ENGLISH SUMMARY:

Abdul Hakeem Azhari, a leader associated with the Kanthapuram faction, has sparked controversy with his statement that a child can remain in the mother’s womb for up to four years. He also accused doctors of misleading patients into unnecessary C-section deliveries. His speech has gone viral on social media, drawing criticism for promoting unscientific and dangerous claims. The controversy arose in the backdrop of a recent home birth incident where a young woman died, prompting the Health Department to issue warnings against misinformation. Health Minister Veena George had earlier emphasized that unsafe and unscientific delivery practices pose serious risks to both mother and child, and legal action would be taken against such propaganda.