അറുപത് പിന്നിട്ടെന്ന് കരുതി വീടിനുള്ളിൽ ഒതുങ്ങിക്കൂടണോ.. ഒരിക്കലും വേണ്ട.. അതിന് ഉദാഹരണമാണ് കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ 60 പിന്നിട്ട മൂന്ന് സഹോദരിമാർ.തലയോലപ്പറമ്പ് വഞ്ചശ്ശേരി കുടുംബത്തിലെ 3 സഹോദരിമാരാണ് കാർത്യായനി ദേവി ക്ഷേത്രത്തിൽ മോഹിനിയാട്ടം അരങ്ങേറിയത്..
തലയോലപ്പറമ്പ് കാർത്യായനി ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയ എട്ട് മോഹിനിമാരിൽ 67 കാരിയായ സുശീല മേനോൻ, 65 കാരി സുമ അനിയൻ, 63 കാരി ഇന്ദിര ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം. ജീവിതത്തിരക്കുകളൊക്കെ പിന്നിട്ട മൂവരുടേയും ദീർഘകാല ആഗ്രഹമായിരുന്നു മോഹിനിയാട്ടം അരങ്ങേറ്റം. ആഗ്രഹവുമായി ചെന്ന് കയറിയതാകട്ടെ ഗുരുനാഥ തൃപ്പൂണിത്തുറ ശ്രീകല ഉണ്ണികൃഷ്ണന്‍റെ അടുത്ത്..
തൃപ്പൂണിത്തുറ കല്യാണി സ്കൂൾ ഓഫ് മോഹിനിയാട്ടം ഇൻസ്റ്റ്യൂട്ടിലായിരുന്നു പഠനം. മറ്റ് കുട്ടികളോടൊപ്പം അറുപത് പിന്നിട്ട സഹോദരിമാരും മോഹിനിമാരായി ആടിയപ്പോൾ അത് സദസ്സിനും വേറിട്ട കാഴ്ച. നാല് വർഷത്തെ നൃത്ത പഠനവും നിരന്തര പരിശീലനവും കഴിഞ്ഞാണ് 60 പിന്നിട്ട സഹോദരിമാരുടെ അരങ്ങേറ്റം.. നൃത്തമോഹം അരങ്ങേറ്റത്തിൽ മാത്രം ഒതുക്കാതെ ഒപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹം