TOPICS COVERED

വേനൽച്ചൂട് കൊണ്ട് വലയുകയാണ് നാടാകെ. ശരീരത്തിനകവും പുറവും തണുപ്പിക്കാൻ പല മാർ​ഗങ്ങൾ തേടുകയാണ്. ഈ വേനലിൽ മുടിക്കും പ്രത്യേക സംരക്ഷണം ആവശ്യമാണ്. ചർമ്മം പോലെ തന്നെ സംരക്ഷണം വേണ്ടതാണ് മുടിയും. 

ഒരുപാട് നേരം വെയിലിൽ നിൽക്കുമ്പോൾ മുടയിഴകൾക്ക് നിർജ്ജലീകരണം സംഭവിക്കാം. മുടി നനവുള്ളതായി നിലനിർത്തുന്ന പ്രകൃതിദത്ത എണ്ണകളെ അൾട്രാവയലറ്റ് രശ്മികൾ നീക്കം ചെയ്യും. ഇത് വരണ്ടതും പൊട്ടുന്നതുമാക്കുന്നതിന് സാധ്യതയുണ്ട്. ഈ വേനലിൽ മുടിയെ ചൂടിൽ നിന്നും സംരക്ഷിക്കാം. 

മുടിയുടെ അറ്റം വരളാതിരിക്കാൻ ആഴ്ചയിലൊരിക്കൽ ഹെയർ മാസ്ക് ഉപയോ​ഗിക്കാം. ഒരു ഹെയർ മാസ്ക് മുടിയിൽ കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും സൂര്യപ്രകാശത്തിന്‍റെ പ്രത്യാഘാതങ്ങൾ മാറ്റുകയും ചെയ്യും. വേനൽക്കാലത്ത് തൊപ്പി ധരിക്കുന്നതും മുടിയെ സംരക്ഷിക്കാൻ സഹായിക്കും. തൊപ്പി ധരിക്കുന്നതിലൂടെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ മാത്രമല്ല മുടിയെയും സംരക്ഷിക്കാനാവും. 

വേനൽക്കാലത്ത് കണ്ടീഷണർ ധാരാളം ഉപയോഗിക്കുക. പതിവായി കണ്ടീഷണർ ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ സ്‌ട്രെയിറ്റനറുകളുടെയും ബ്ലോ ഡ്രൈയിംഗും കുറക്കുക. അഥവാ ഹെയർ ഡ്രയർ ഉപയോഗിക്കുകയാണെങ്കിൽ അത് കുറഞ്ഞ താപനിലയിൽ ഉപയോ​ഗിക്കുക.

ENGLISH SUMMARY:

Tips for hair caring in summer