natya

TOPICS COVERED

കലാപഠനം ആപ്പിലൂടെ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് മിഴാവ് കലാകാരന്‍ ശിവപ്രസാദും ഭാര്യയായ നര്‍ത്തകി അജ്ഞലിയും. കലാരംഗത്ത് നിന്നുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ഇവരുടെ നാട്യ എന്ന ഒണ്‍ലൈന്‍ പ്ലാറ്റ്ഫോം. വിദേശികളടക്കം ആയിരകണക്കിന് കുട്ടികളാണ് നാട്യയില്‍ നിന്ന് പഠിച്ചിറങ്ങിയത്. 

 

സമയക്കുറവ് മൂലം കലാപഠനമെന്ന സ്വപ്നം ഉപേക്ഷിച്ച ഒട്ടേറെപേരുണ്ട് നമുക്ക് ചുറ്റും. അവര്‍ക്കുവേണ്ടിയാണ് നാട്യയെന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം. ഗുരുവിന്‍റെ അടുത്ത് പോയി പഠിക്കാന്‍ സാഹചര്യം അനുവദിക്കാത്ത ആര്‍ക്കും നാട്യയുടെ ഭാഗമാകാം. സ്വപ്നം സാക്ഷാത്ക്കരിക്കാം. 

കലാപഠനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ നടപ്പാക്കാം എന്ന ചിന്തയാണ് നാട്യയുടെ പിറവിക്ക് പിന്നില്‍. 

ENGLISH SUMMARY:

The online platform to learn the classical art authentically from experts, has been introduced, Natya is a platform where foriegners also take their course.