എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്ങിന് ഒന്നാംറാങ്ക് ആലപ്പുഴ ജില്ലയിലെ പി.ദേവാനന്ദിനാണ്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും പാലാ സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാംറാങ്കും കരസ്ഥമാക്കി. എസ്.ടി വിഭാഗത്തില്‍ ഇടുക്കി സ്വദേശി അഭിജിത് ലാല്‍ ആണ് ഒന്നാമത്. 52,500പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആദ്യ 100 റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയില്‍നിന്ന്. കേരള സിലബസില്‍നിന്ന് 2034പേര്‍ പട്ടികയില്‍. സിബിഎസ്ഇ സിലബസില്‍ നിന്നും 2785പേരും പട്ടികയില്‍.