വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വസ്ത്രം തിരഞ്ഞെടുക്കല്‍. കട്ടിയുള്ള വസ്ത്രങ്ങളും പോളിസ്റ്റർ ക്രേപ് പോലുള്ളവയും ഈ സമയത്ത് ഒഴിവാക്കുന്നത് നല്ലതാണ്. നെറ്റ്, സാറ്റിൻ തുടങ്ങിയവയും കംഫര്‍ട്ടബിള്‍ ആവില്ല. ഒരാളുടെ ഫാഷൻ സ്റ്റേറ്റ്െമന്റ് കൂടിയാണ് ധരിക്കുന്ന വസ്ത്രങ്ങൾ. വേനല്‍ക്കാലത്തെ സുഖകരമായ സ്റ്റൈലിങ് നോക്കാം...
കോട്ടൻ വസ്ത്രങ്ങളാണ് നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യം. വിയർപ്പ് വലിച്ചെടുക്കാനും ചൂടിനെ തോൽപ്പിക്കാനും മിടുക്കുള്ള മെറ്റീരിയലായതുകൊണ്ട് കോട്ടൻ മിക്കവരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഉണ്ട്. ലൂസ് പാന്റ്സ്, കവറപ്സ്, സാരി എന്നിങ്ങനെ പല രീതിയിൽ കോട്ടൻ സ്റ്റൈൽ ചെയ്യാം. വളരെ സിംപിളായി വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ളവർക്ക് ഫ്രോക്കുകളും ചെയ്യാം. എലഗൻറ്, എയ്സ്തെറ്റിക് ലുക്കിന് വേണ്ടി കലംകാരി പ്രിൻറും മറ്റ് ലൈറ്റ് കളർ പ്രിൻറുമാകാം.
പാർട്ടി വെയർ എന്ന നിലയിൽ കോട്ടണ്‍ പരിമിതികളുണ്ട്. ഇന്ത്യൻ ലുക്കിൽ തിളങ്ങി നില്ക്കാന് ഈ വേനല്‍ക്കാലത്ത് മികച്ചത് സിൽക്കാണ്. സിൽക്ക് ലൈറ്റ് വെയിറ്റ് മെറ്റീരിയലാണ്. കഴുകാനും സൂക്ഷിക്കാനുമുള്ള ബുദ്ധിമുട്ടൊഴിച്ചാൽ വാർഡ്രോബുകളിലെ താരം. ഫ്രോക്കുകളും, ഓവർലേകളും ഒപ്പം ക്ലാസിക് സാരികളും അങ്ങനെ സിൽക്ക് സ്റ്റൈലിങ് ധാരാളമാണ്.
വേനൽക്കാലത്തെ കാഷ്വൽ ഡ്രസിങ്ങിന് മറ്റൊരു മികച്ച ചോയ്സാണ് ഖാദി. കാറ്റ് കടത്തിവിടും എന്നതിനാൽ ചൂടിൽ നിന്നും രക്ഷ തരും. ഫിറ്റ് ഡ്രെസ് തയ്ക്കാൻ ഖാദി മെറ്റീരിയൽ ഉപയോഗിക്കരുത്. കണ്ടാല്‍ ഡെനിം പോലെ തന്നെ, എന്നാല്‍ ഡെനിമിന്റെ അത്ര കട്ടിയുമില്ല കംഫർട്ടുമുണ്ട്. ഇതാണ് ഷാംബ്രേ. വേനൽക്കാലത്തെ ഒരു മസ്റ്റ് ഹാവ്. ഷര്‍ട്ടോ ഫ്രോക്കോ അങ്ങനെ എന്തും ചേരും. കംഫർട്ടും കൂളായ ഒരു ക്ലാസിക് ലുക്കും ഒന്നിച്ച് വന്നാലോ. അതിന് ലിനന്‍ തന്നെ ബെസ്റ്റ്. ലൈറ്റ് വെയ്റ്റാണ് അൽപം പോലും ചൂടും തോന്നില്ല. എന്ത് ഡ്രസ് ചെയ്യാനും ലിനന്‍ സൂപ്പറാണെങ്കിലും വില അൽപം കൂടുതലാണ്.