തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തെ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ധരിച്ച ഷർട്ട്. മുമ്പ് മകളുടെ വിവാഹ ത്തലേന്നും അതു പോലൊരു ഷർട്ട് വൈറലായതാണ്. തൃശൂർ പൂച്ചെട്ടിയിലെ സ്മേര വരച്ചു തയ്യാറാക്കിയതാണ് ആ രണ്ടു ഷർട്ടുകളും.
മകളുടെ വിവാഹത്തിനും വിജയിച്ചതിനു പിന്നാലെ തൃശൂരിലെത്തിയപ്പോഴും സുരേഷ് ഗോപി ധരിച്ചത് സ്മേര ഒരുക്കിയ ഷർട്ടാണ്. മനോഹര ചിത്രവും ഛായവും ചേർത്തതാണ് രണ്ടും. സുരേഷ് ഗോപിയുടെ മിന്നും ജയത്തെ പോലെ ഷർട്ടുകളും വൈറലായി.
പൂർണമായും കൈ കൊണ്ട് വരച്ച് നിറം നൽകിയതാണ് രണ്ടു ഷർട്ടുകളും. സുഹൃത്തു വഴിയാണ് ഷർട്ടുകൾ സുരേഷ് ഗോപിക്ക് സമ്മാനിച്ചത്.
ആറു വർഷമായി സ്മേര ഈ മേഖലയിലുണ്ട്. ഡിസൈൻ ഷർട്ടുകൾക്ക് പുറമെ ജ്വല്ലറിസ്, വുഡ് പെയിന്റിങ്, ടെറാകോട്ട അങ്ങനെ എല്ലാം ഒരുക്കി. ഇനിയും ഷർട്ട് വേണ്ടി വരുമെന്നാണ് സ്മേരയോട് സുരേഷ് ഗോപി അറിയിച്ചത്..