rashmika-saree

TOPICS COVERED

സാരി അഡിക്​ടായോ രശ്​മിക? അടുത്തിടെ നടന്ന ചടങ്ങുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, സാരിയില്‍ സുന്ദരിയായാണ് മിക്ക ചടങ്ങുകള്‍ക്കും താരം എത്തുന്നത്. ഏറ്റവും പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന പുഷ്​പ 2 ദി റൂളിന്‍റെ വിവിധ നഗരങ്ങളിലായി നടന്ന പ്രൊമോഷനിലും സാരി തന്നെയായിരുന്നു താരത്തിന്‍റെ വേഷം. 

ഒടുവില്‍ കേരളത്തിലെത്തിയപ്പോള്‍ മഞ്ഞ സാരിയുടുത്ത് സാമി പാട്ടിന് വേദിയില്‍ ചുവടുവച്ച രശ്​മികയെ മലയാളി പ്രേക്ഷകര്‍ മറക്കാന്‍ സാധ്യതയില്ല. തിരശ്ചീനമായി ഡിസൈന്‍ ചെയ്​ത ഡാര്‍ക്ക് യെല്ലോ ഡീറ്റെയ്​ലിങ്ങും സാരിയെ കൂടുതല്‍ മനോഹരമാക്കി. പിന്നില്‍ സ്ലീവ്​ലെസ് ബ്ലൗസിനൊപ്പമുള്ള വള്ളിയില്‍ പുഷ്​പ എന്ന് എബ്രോയ്​ഡ് ചെയ്​തിട്ടുമുണ്ടായിരുന്നു. 

rashmika-yellow-saree

പുഷ്​പ 2 ട്രെയിലര്‍ ലോഞ്ചിന് സ്റ്റണ്ണിങ്ങായ ബര്‍ഗണ്ടി സാരിയായിരുന്നു രശ്​മികയുടെ വേഷം. തിക്ക് ബര്‍ഗണ്ടി ബോര്‍ഡറുണ്ടായിരുന്ന സാരിയിലെ സ്വര്‍ണനിറത്തിലുള്ള തൊങ്ങലുകള്‍ ഒരു ലക്​ഷൂറിയസ് ടച്ചാണ് നല്‍കിയത്. സ്ലീവ്​ലെസ് ഡിസൈനിലുള്ള പ്ലഷ് വെല്‍വറ്റ് ബ്ലൗസാണ് ഈ സാരിക്കൊപ്പം രശ്​മിക ധരിച്ചത്. എലഗന്‍റ് ലുക്കിനൊപ്പം ബ്ലൗസിന്‍റെ ലളിതമായ പ്ലെയിന്‍ നെക്​ലൈന്‍ പെര്‍ഫെക്​റ്റ് ബാലന്‍സായിരുന്നു. 

rashmika-allu-arjun

കിസിക് പാട്ടിന്‍റെ ലോഞ്ചിന് മ്യൂട്ടെട് റോസ് പിങ്ക് സാരിയാണ് താരം തിരഞ്ഞെടുത്തത്. പ്ലെയിന്‍ സാരിക്കൊപ്പം സ്ലീവ്​ലെസ് വി നെക് ബ്ലൗസാണ് രശ്മിക ധരിച്ചിരുന്നത്. ലളിതമായ സാരിക്കൊപ്പമുള്ള ട്രെഡീഷണല്‍ ഹെയര്‍ സ്​റ്റൈലും ജ്വലറിയും രശ്​മികയെ കൂടുതല്‍ സുന്ദരിയാക്കി.

ENGLISH SUMMARY:

Rashmika Mandana's saree look in Pushpa 2 the rule promotions