അമ്മയായതിന് ശേഷമുളള ദീപികാ പതുക്കോണിന്‍റെ ആദ്യ റാംപ് വാക്ക് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റൺവേ ഷോയിൽ തിളങ്ങിയ ബോളിവുഡ് താരറാണിയുടെ കിടിലന്‍ ലുക്ക് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.താരം റാംപില്‍ നടക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിങ്ങാണ്.
ലൂസ് ഷര്‍ട്ടിനും പാന്റിനും ഒപ്പം ഒരു ട്രെഞ്ച് കോട്ടുമണിഞ്ഞാണ് ദീപിക റാംപില്‍ ചുവടുവെച്ചത്. റൂബിയും ഡയമണ്ടും പതിച്ച ചോക്കറും വലിയ ക്രോസ് പെന്‍ഡന്റുമണിഞ്ഞാണ് ലുക്കിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.കാതില്‍ വലിയ റിങ്ങാണ് ധരിച്ചിരിക്കുന്നത്.
കറുത്ത തുകല്‍ കയ്യുറകളും അതിനുമുകളിലായി ചങ്കി ബ്രേസ്‌ലെറ്റും കറുത്ത ഫ്രെയ്മിലുള്ള വലിയ ബോള്‍ഡ് ഗ്ലാസുകളും താരത്തിന് ഗോഥിക് ലുക്ക് നല്‍കുന്നു. ചിത്രകാരി ഫ്രിഡ കാഹ്ലോയുടേതിന് സമാനമായ ഹെയര്‍സ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത്. ബോള്‍ഡ് കളര്‍ ലിപ്സ്റ്റിക് കൂടി ആയതോടെ ഒരു കംപ്ലീറ്റ് ബോള്‍ഡ് ലുക്കാണ് താരത്തിന് കൈവന്നത്.
ദീപിക മാത്രമല്ല, സോനം കപൂർ, ആലിയ ഭട്ട്, അദിതി റാവു ഹൈദാരി, സിദ്ധാർത്ഥ്, അനന്യ പാണ്ഡെ, ശബാന ആസ്മി, ശോഭിത ധൂലിപാല, ബിപാഷ ബസു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തിയിരുന്നു.സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയിലാണ് ആലിയ ഭട്ട് തിളങ്ങിയത്.മെറ്റാലിക് ത്രെഡുകൾ,വിലയേറിയ കല്ലുകൾ, സീക്വിനുകൾ എന്നിവകൊണ്ട് അലങ്കരിച്ചതായിരുന്നു ബ്ലൗസ്.ല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആയിരുന്നു താരത്തിന്‍റെ ആക്‌സസറീസ്.