വനിത മിസ് കേരളയില്‍ സൗന്ദര്യറാണിയായി എ.അരുണിമ ജയന്‍. ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച 20 പേരിൽ ശ്വേത ജയറാം ഫസ്റ്റ് റണ്ണറപ്പായി. സാൻഡ്ര ഫ്രാൻസിസാണ് സെക്കൻഡ് റണ്ണറപ്പ്.
750 മത്സരാർഥികളിൽ നിന്ന് രണ്ട് മാസത്തിലേറെ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അഴകിന്‍റെ റാണിമാരുടെ പ്രഖ്യാപനം. വേദിയിൽ ആവേശത്തോടൊപ്പം ആകാംക്ഷയും നിറഞ്ഞതായി വിവിധ റൗണ്ടുകൾ. മുഖ്യാതിഥിയായെത്തിയ നടി ഐശ്വര്യ ലക്ഷ്മിയും കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമനും ചേർന്നു വിജയികളെ കിരീടമണിയിച്ചു.
പൂർണിമ ഇന്ദ്രജിത്, നൈല ഉഷ, സംവിധായകൻ മഹേഷ് നാരായണൻ, സാനിയ ഇയ്യപ്പൻ എന്നിവരായിരുന്നു വിധികർത്താക്കൾ. അനു അഹൂജയായിരുന്ന ഷോ ഡയറക്ടർ. നടി ഇഷ ഷെർവാണി, നർത്തകരായ ശക്തി മോഹൻ– മുക്തി മോഹൻ, ഗായിക സിതാര കൃഷ്ണകുമാർ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഗ്രാന്‍ഡ് ഫിനാലെയുടെ മാറ്റുകൂട്ടി. മത്സരത്തില്‍ പങ്കാളികളായവര്‍ക്ക് പുതിയ അവസരങ്ങളിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ് വനിത മിസ് കേരള 2025.