hand-break-kerala

TOPICS COVERED

വാഹനം നിർത്തിയ ശേഷം ഹാൻഡ് ബ്രേക്കിടാൻ മറക്കുന്നത് കാരണമുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. എന്നാലിനി അത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഇടുക്കി ദേവികുളം മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ.കെ.ദീപു.  വ്യത്യസ്തമായ ആ  കണ്ടുപിടിത്തം കണ്ടുവരാം 

 

വാഹനം നിർത്തി ഹാൻഡ് ബ്രേക്ക്‌ ഇടാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. വാഹനം തനിയെ മുന്നോട്ടു നീങ്ങി അപകടങ്ങളുണ്ടാകും. ഇത്തരത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ കെ ദീപു ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചത്. 

തുടർന്ന് അടിമാലിയിലെ വർക് ഷോപ്പ് ജീവനക്കാരായ സാബുവിനെയും അംജിത്തിനെയും ഒപ്പം കൂട്ടി. ജോലിസമയം കഴിഞ്ഞ് രാത്രിയിലായിരുന്നു ഉപകരണത്തിന്റെ നിർമാണം. ഹാൻഡ് ബ്രേക്ക് ഇടാതെ വാഹനം നിർത്തി വാതിൽ തുറന്നാൽ ഉടനെ ഹാൻഡ് ബ്രേക്ക് ഇടാൻ ഉപകരണം നിർദേശം നൽകും 

പരീക്ഷണങ്ങൾ പല തവണ പാളിയെങ്കിലും ജീവന്റെ വിലയുള്ള ഈ ഉപകരണം തുച്ഛമായ വിലയ്ക്കാണ് നിർമിച്ചത്. സർക്കാർ ഇടപെട്ട് മുഴുവൻ വാഹനങ്ങളിലും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഒരുക്കണമെന്നാണ് ഈ മൂവർ സംഘത്തിന്റെ ആവശ്യം 

ENGLISH SUMMARY:

If you stop the vehicle without applying the handbrake and open the door, the device will instruct you to apply the handbrake immediately