Image: Roadway Cars FB Page

Image: Roadway Cars FB Page

TOPICS COVERED

അത്യാഡംബര കാറായ ബി.എം.ഡബ്ല്യുവിന്‍റെ കരുത്തന്‍ എസ്.യു.വിയായ XM  സ്വന്തമാക്കി ടൊവിനോ തോമസ്. താരം വാഹനത്തിന്‍റെ താക്കോല്‍ വാങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സൗത്ത് ഇന്ത്യയില്‍ ബി.എം.ഡബ്ല്യു XM സ്വന്തമാക്കുന്ന ആദ്യത്തെ താരവും ടൊവിനോയാണ്. 

2022ലാണ് ബി.എം.ഡബ്ല്യു XM മോഡല്‍ അവതരിപ്പിച്ചത്. 2.6 കോടി രൂപയാണ് എക്സ് ഷോറൂം വില. പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും എസ്.യു.വിയെ കരുത്തനാക്കുന്നു. ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകും വിധമാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 270 കിലോമീറ്ററാണ് പരമാവധി വേഗം. 4.3 സെക്കന്‍റില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്തും. 

ബി.എം.ഡബ്ല്യു വിന്‍റെ ഇലക്ട്രിക് മോഡലുകളായ IX,I4  വാഹനങ്ങളിലേതിന് സമാനമായാണ് XM ന്‍റെ ഇന്‍റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലൈറ്റ് ലാമ്പ്, ആന്‍റി റോള്‍ ബാര്‍, വെര്‍ടികില്‍ എക്സ്ഹോസ്റ്റ് എന്നിവയും  XM ന്‍റെ പ്രത്യേകതയാണ്. 

ENGLISH SUMMARY:

Actor Tovino Thomas becomes the first sounth indian star to own a BMW XM.