റഫ്രിജറേറ്ററില്ലാത്ത ഒരടുക്കളയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുക കൂടി വയ്യ. ജീവിതത്തിരക്കില്‍ നമ്മുടെ ഭക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ റഫ്രിജറേറ്റര്‍ എന്ന ഫ്രിജ് വഹിക്കുന്ന പങ്ക് ചെറുതല്ല. പാകം ചെയ്തതതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള ഏറെ കാര്യക്ഷമവും ഏറ്റവും പ്രചാരത്തിലുള്ളതുമായ മാര്‍ഗമാണ് ഫ്രിജ്. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വിവിധരോഗങ്ങളുടെ ഉറവിടമായി ഫ്രിജ് മാറിയേക്കാം.
സാധനങ്ങള്‍ വെക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കാം?
ഏതുവസ്തുവും ഫ്രിജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. ചിക്കന്‍ , പോര്‍ക്ക്, ഇളം മാംസം തുടങ്ങിയ ഗ്രൗണ്ട് മീറ്റുകള്‍ എന്നിവ രണ്ടുദിവസത്തില്‍ കൂടുതല്‍ ഫ്രിജില്‍ സൂക്ഷിക്കരുത്. ഫ്രീസറിലെങ്കില്‍ നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
റെഡ് മീറ്റ് ഫ്രിഡ്ജില്‍ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. നാലു മുതല്‍ പന്ത്രണ്ടു മാസം വരെ അവ ഫ്രീസറിലും സൂക്ഷിക്കാം
മൂത്രനാളിയിലെ അണുബാധയ്ക്ക് ഫ്രിജില്‍ കാലങ്ങളോളം സൂക്ഷിച്ചിരിക്കുന്ന ഇറച്ചികള്‍ കാരണമാകുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേടായമാംസത്തില്‍ ഉടലെടുക്കുന്ന ഇ–കോളി ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.
ഇ–കോളി ബാക്ടീരിയ മൂലം മലിനമാക്കപ്പെട്ട ഇറച്ചി ഓരോ വര്‍ഷവും അമേരിക്കയില്‍ അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും മൂത്രശയത്തില്‍ അണുബാധയുണ്ടാക്കുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ ഫ്രിജ് എങ്ങനെ ശരിയായി വൃത്തിയാക്കാം?
വൈദ്യുതി മുടക്കമുണ്ടായാല്‍.?
വൈദ്യുതിയില്ലാത്ത സമയങ്ങളില്‍ പെട്ടെന്ന് കേടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഫ്രിഡ്ജിൻ്റെ ഏറ്റവും തണുത്ത ഭാഗത്തേക്ക് അതായത് മധ്യഭാഗത്തേക്ക് മാറ്റുക.വാതിലുകളിലും മുകള്‍ഭാഗത്തെ ഷെല്‍ഫിലുള്ള വസ്തുക്കള്‍ മധ്യഭാഗത്തേക്ക് മാറ്റിവെക്കുക. കാരണം ഈ സാധാരണയായി വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ ആദ്യം ചൂടാകുന്നത് ഈ ഭാഗങ്ങളാണ്.