ക്രിസ്മസിന് അറുപത് ദിവസമുണ്ടെങ്കിലും നാടൊട്ടുക്ക് കേക്ക് നിര്‍മാണത്തിനുള്ള ഒരുക്കങ്ങളിലാണ്. വ്യത്യസ്ത മസാലക്കൂട്ടും പഴവര്‍ഗങ്ങളും ചേര്‍ത്ത രുചിക്കൂട്ടാണ് പ്ലം കേക്കിനായി കൊച്ചി താജ് വിവാന്ത ഹോട്ടലില്‍ തയ്യാറാക്കിയത്. പാട്ടൊക്കെ പാടി ആഘോഷത്തോടെയായിരുന്നു ഇവിടത്തെ കേക്ക് മിക്സിങ്.
യൂറോപ്പിലെ വിളവെടുപ്പകാലത്തെ ഒരു ആഘോഷമായിരുന്നു ഇത്.. ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ ഓരോ വീടുകളും പഴങ്ങളും വീഞ്ഞും ചേര്‍ത്ത് കേക്കിനുള്ള കൂട്ടുകളുണ്ടാക്കി കാത്തിരിക്കും.. കാലം മാറി, ഇപ്പോള്‍ വീടിന് പുറത്ത് എല്ലാവരും ഒത്തുകൂടിയുള്ള ആഘോഷമാണ് കേക്ക് മിക്സിങ്. ഉണക്കിയ പഴങ്ങള്‍ക്ക് പുറമെ, കറുവാപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ മസാലക്കൂട്ടുകളും ചേര്‍ത്താണ് ഈ കേക്ക് മിക്സിങ്.
കാലങ്ങളായി കൈമാറി വന്ന കൂട്ടാണ് ഇക്കൊല്ലവും ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ആറായിരം കേക്കുകളായിരുന്നെങ്കില്‍ ഇത്തവണ എണ്ണായിരം എണ്ണമാണ് ലക്ഷ്യം.