കണ്ണൂരില്‍ മീത്തലെ ചമ്പാട് പള്ളിയിലെ മസാലക്കഞ്ഞിക്ക് ഈ നോമ്പുകാലത്തും പ്രിയം ഏറെയാണ്. പ്രത്യേക ചേരുവകളോടെ തയ്യാറാക്കുന്ന കഞ്ഞി വാങ്ങാന്‍ അയല്‍നാടുകളില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്.
തീന്‍മേശയിലെത്ര വിഭവങ്ങള്‍ നിറഞ്ഞാലും നോമ്പുകഞ്ഞിയുടെ രുചി വേറൊന്നിനും നല്‍കാനാവില്ല. അത്രമേല്‍ ഉന്മേശവും ഊര്‍ജവും പകരുന്നതാണ് നോമ്പുകാലത്തെ വിവിധതരം കഞ്ഞിങ്ങള്‍. മീത്തലെ ചമ്പാട് പള്ളിയിലെ കഞ്ഞിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. വിവിധതരം മസാലക്കൂട്ടുകളും, കോഴി–പോത്തിറച്ചികളും കഞ്ഞിയ്ക്കുള്ള ചേരുവകളില്‍ പെടും. പത്തുവര്‍ഷമായി നോമ്പുകാലത്ത് മുടങ്ങാറില്ല ഇവിടുത്തെ കഞ്ഞിവിതരണം.പല മഹല്ലുകളുടെ സഹകരണത്തോടെയാണ് ഇത് നടത്തിവരുന്നത്
മസാലക്കഞ്ഞിയുടെ രുചിയറിഞ്ഞ് തേടിയെത്തുന്നവരാണ് അധികവും. കൂടെ പള്ളിയിലെ നോമ്പുതുറയില്‍ പങ്കെടുക്കുന്നവര്‍ക്കും തീന്‍മേശയില്‍ കഞ്ഞി ഒന്നാമനായി ഇടംപിടിക്കും. പ്രഭാതം മുതല്‍ അന്നപാനീയം വെടിഞ്ഞ് തളര്‍ന്ന ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കുന്ന ഉന്മേശക്കഞ്ഞി കൂടിയാണ് ഈ മാസലക്കഞ്ഞി.