ഹാഫ് ചിക്കന് 5,500 രൂപ, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഈ ചിക്കന്‍ കിട്ടുന്ന റസ്റ്ററന്‍റ് ഇപ്പോള്‍ വൈറലാണ്. അസാധാര വില തന്നെ കാരണം. പ്രത്യേകമായി വളര്‍ത്തുന്ന ഈ കോഴിയുടെ മാംസത്തിന് രുചിയും ഗുണവും കൂടുമെന്നാണ് ഉടമകളുടെ അവകാശവാദം . പക്ഷേ ഉയര്‍ന്ന വില്ക്ക് വില്‍ക്കുന്ന ഈ കോഴി പാട്ടുകേട്ട് പാലുകുടിച്ചാണ് വളരുന്നത് എന്നതിന് എന്തുറപ്പാണുള്ളതെന്നാണ് ഭക്ഷണപ്രിയരില്‍ ചിലരുടെ ചോദ്യം
ചൈനയിലെ ഷാങ്ഹായിലെ ഒരുറസ്റ്റോറന്റിലാണ് ഇത്തരത്തില്‍ സ്പെഷല്‍ വിലയുള്ള സ്പെഷല്‍ ചിക്കന്‍ വില്‍ക്കുന്നത്. ഗ്വാങ്‌ഡോങ്ങിലെ ഒരു ഫാമിൽ നിന്ന് കൊണ്ടുവന്ന 'സൺഫ്ലവർ ചിക്കൻ' എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് ഉയര്‍ന്ന വിലയില്‍ തീന്‍മേശയിലെത്തുന്നതെന്ന് റസ്റ്ററന്‍റ് ജീവനക്കാര്‍ പറഞ്ഞു.
കോഴികള്‍ക്ക് അവിടെ പാല്‍ നല്‍കുന്നുണ്ടോ എന്ന് ജീവനക്കാര്‍ക്ക് ഉറപ്പില്ല. പക്ഷേ കോഴിഫാമില്‍ സംഗീതം സുലഭം. സൂര്യകാന്തിയുടെ നീര് ആഹാരമായി നല്‍കി വളര്‍ത്തുന്ന കോഴിയാണിതെന്നും, ഈ കോഴിക്ക് പല സ്ഥലങ്ങളിലും 2000 രൂപ മുതല്‍ 11000 രൂപ വരെയാണ് വിലയുണ്ടെന്നും എന്നും അവര്‍ പറഞ്ഞു.
ഇത്രവില നല്‍കി ഇവിടെ ചിക്കന്‍ കഴിക്കാന്‍ ആളെത്തുമോ എന്നാണ് ഒരാളുടെ കമന്‍റ് . ഇനി വില അംഗീകരിച്ചാലും കെട്ടിച്ചമച്ച കഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചിലര്‍ പറയന്നു . എന്തായാലും സംഭവം സമുഹമാധ്യമങ്ങളില്‍ വൈറലാണ്