TOPICS COVERED

തന്‍റെ മകന്‍ ജീത് അദാനിയുടെ വിവാഹം വളരെ ലളിതമായ ചടങ്ങായിരിക്കുമെന്ന് പ്രമുഖ വ്യവസായി ഗൗതം അദാനി.ഫെബ്രുവരി ഏഴിനാണ് വിവാഹം.വജ്രവ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷായാണ് ജീതിന്റെ പ്രതിശ്രുതവധു.

മഹാകുഭമേളയില്‍ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദാനിയുടെ പ്രതികരണം.

ജീത്തിന്‍റെ വിവാഹം സെലിബ്രിറ്റികളുടെ ഒരു മഹാകുംഭമേളയായിരിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ വളരെ ലളിതമായ ചടങ്ങാണെന്നും  അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നും അദാനി പറഞ്ഞു.

ജീത് അദാനിയുടെ വിവാഹത്തിന് നിരവധി സെലിബ്രിറ്റികളെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ടയ്​ലര്‍ സ്വിഫ്റ്റ്, ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയവരുടേതായിരുന്നു ഉയര്‍ന്ന് കേട്ട പേരുകള്‍.

2023 മാര്‍ച്ച് 12 നായിരുന്നു ജീതും ദിവ ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അദാനിയുടെ ഇളയമകനാണ് ജീത്.

ENGLISH SUMMARY:

Jeet Adani's wedding: Gautam Adani says wedding won't be 'Maha Kumbh' of celebrities