ചൂട് കാലമാണ്. നിര്‍ജലീകരണമുണ്ടാകാതെ ശരീരത്തെ സംരക്ഷിക്കാന്‍ ജാഗ്രതവേണ്ട സമയം. ഊഷ്ണമൊന്നകറ്റാന്‍ അല്‍പം ലഹരിയാകാമെന്നൊരു വിചാരമുണ്ടോ. എങ്കില്‍ വേണ്ട. കടുത്തവേനലില്‍ മദ്യം കഴിക്കുന്നത് നിര്‍ജലീകരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതായത് ഉഷ്ണകാലത്ത് മദ്യപിച്ചാല്‍ ശരീരം സ്വീകരിക്കുന്നതിനേക്കാള്‍ പുറന്തള്ളപ്പെടുമെന്ന് സാരം
ചൂടുകാലത്ത് മദ്യപിക്കുമ്പോള്‍ ശരീരതാപനില ക്രമാതീതമായി ഉയരുന്നു. മാത്രമല്ല ശരീരം തണുക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ അളവില്‍ വിയര്‍പ്പ് പുറംന്തള്ളപ്പെടുകയും ചെയ്യും. ഇക്കാലത്ത് മദ്യം വയറിന് പല തരത്തിലുള്ള അസ്വസ്തതകളുമുണ്ടാക്കും. ഛര്‍ദിക്കുക കൂടി ചെയ്താല്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലാംശം നഷ്ടപ്പെടാനും കാരണമാകും
ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നത്. സാധാരണയായി ശരീരത്തിലെ ചൂട് വിയര്‍പ്പിലൂടെ തണുപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ പ്രക്രിയ നടക്കാന്‍ ശരീരത്തില്‍ ആവശ്യമായ ജലാംശം ഇല്ലെങ്കില്‍ വേണ്ടത്ര വിയര്‍ക്കാനും സാധിക്കില്ല. ഇത് ശരീരത്തെ വളരെ അപകടകരമായ അവസ്ഥയിലേക്കെത്തിക്കുന്നു.
തലവേദന, തലകറക്കം, ദിശാബോധം നഷ്ടപ്പെടൽ, തുടങ്ങിയവയെല്ലാം ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാകാം. പതിവായി മരുന്നുകള്‍ കഴിക്കുന്ന ആളുകളാണ് മദ്യപിക്കുന്നതെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും . മരുന്നും മദ്യവും ഇടകലര്‍ന്നുണ്ടാകുന്ന റിയാക്ഷന്‍ ചിലപ്പോള്‍ ഗുരുതരമായ അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യും.
മാത്രമല്ല മദ്യം ശരിയായ ഉറക്കത്തെയും ബാധിക്കുന്നുണ്ട്. ക്രമാതീതമായി ചൂട് ഉയരുന്ന ഈ സാഹചര്യത്തില്‍ ഉറക്കമില്ലായ്മ ക്ഷീണത്തിനും, തളര്‍ച്ച അനുഭവപ്പെടുന്നതിനും കാരണമാകുന്നു. അതിനാല്‍ മദ്യവും, കഫീന്‍ അടങ്ങിയ ശീതളപാനീയങ്ങളും വേനല്‍ക്കാലത്ത് കഴിവതും ഒഴിവാക്കുകയാണ് നല്ലത്.