തന്റെ കുഞ്ഞ് മരിച്ചുപോയ അച്ഛന്റെ ചിതാഭസ്മം കഴിച്ചു എന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു യുവതി. നതാഷ എന്ന യുവതി കുഞ്ഞിനെ മുറിയില്‍ തനിച്ചാക്കി വസ്ത്രങ്ങള്‍ മാറ്റിവയ്ക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച തന്റെ അച്ഛന്റെ ചിതാഭസ്മത്തില്‍ കുളിച്ചിരിക്കുന്ന കുഞ്ഞിനെയാണ്.
ഒന്നും അറിയാത്ത കുഞ്ഞ് മുറി മഴുവന്‍ ഓടി നടക്കുകയായിരുന്നെന്നും വീഡിയോയില്‍ പറയുന്നു. കുട്ടിയെടുക്കാതിരിക്കാന്‍ പാത്രം മുകളിലുള്ള ഷെല്‍ഫിലാണ് വച്ചിരുന്നതെന്നും പിന്നെങ്ങിനെ അത് കുട്ടിയുടെ കയ്യില്‍ കിട്ടിയെന്ന് അറിയില്ലെന്നുമാണ് യുവതി പറഞ്ഞത്. സോഷ്യല്‍ മഡില്‍ വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണെത്തുന്നത്.
ചിലര്‍ അത് ഏപ്രില്‍ ഫൂള്‍ ദിനത്തിലെ തമാശയാകാമെന്നാണ് പറഞ്ഞത്.തന്റെ അച്ഛന്‍ കുഞ്ഞിനെ കണ്ടിട്ടില്ലെന്നും ഇനി ഒരുപക്ഷേ അച്ഛന്‍ മകനിലൂടെ ജീവിക്കുമെന്നാണ് വീഡിയിയോയിലൂടെ യുവതി പറഞ്ഞത്. തെളിവായി മേശപ്പുറത്ത് വീണ പൊടിയും യുവതി കാണിക്കുന്നുണ്ട്. മാത്രമല്ല എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാവാനും കുറച്ചധികം സമയമെടുത്തെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.