ഇടുക്കിയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിപക്ഷവും സാധാരണ ഹൈറേഞ്ചിലേക്കാണ് പോകാറ്. എന്നാൽ വരുന്നവരെയെല്ലാം പിന്നെയും മാടിവിളിക്കുന്ന ഒരു സ്ഥലമുണ്ട് ലോ റേഞ്ചിൽ. മൂലമറ്റത്തെ ത്രിവേണി സംഘമം. കാണാം അവിടുത്തെ വിശേഷങ്ങൾ
ഇവിടേക്കെത്താൻ ആദ്യമി തൂക്കുപാലം കടക്കണം. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനത്തിന് ശേഷം പുറത്തെക്കൊഴുകുന്ന വെള്ളവും, നച്ചാറും, വലിയാറും കൂടി ചേരുന്നതാണ് ത്രിവേണി സംഗമം.
വേനൽക്കാലത്ത് വൈദ്യുതി ഉൽപ്പാദനം കൂട്ടുന്നതിനാൽ വെള്ളം വറ്റാറില്ല. തെളിഞ്ഞ കാലാവസ്ഥയിൽ നാടുകാണി മലനിരകളുടെ ഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാം അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.