തങ്ങളുടെ വില്ല വാങ്ങുന്നവർക്ക് ഒരു മോഹനവാഗ്ദാനവുമായി ആഡംബര ഭവന നിർമാതാക്കളായ ജെയ്പി ഗ്രീൻസ് രംഗത്ത്. ഗ്രേറ്റർ നോയിഡ ഭാഗത്ത് ഭവനം അന്വേഷിക്കുന്ന ആഡംബര കാർ പ്രേമികളെ ആകര്‍ഷിക്കാനാണ് ഈ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നത്. 26 കോടിയുടെ ആഡംബര ഭവനമാണ് ഗ്രേറ്റര്‍ നോയിഡയില്‍ ഒരുങ്ങുന്നത്. വില്ല വാങ്ങുന്നവര്‍ക്ക് നാല് കോടി രൂപയുടെ ലംബോര്‍ഗിനി ഉറൂസ് കാറാണ് സൗജന്യ നിരക്കില്‍ നല്‍കുന്നത്.
വില്ലകള്‍ക്ക് ലംബോര്‍ഗിനി വാഗ്ദാനം ചെയ്തത പരസ്യം സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയതോടെ നിരവധി പേരാണ് ഓഫറിനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് എത്തിയത്. 26 കോടി രൂപയുടെ വില്ലയില്‍ കാര്‍ പാര്‍ക്കിങിന് 30 ലക്ഷവും പവര്‍ ബാക്കപ്പ് വേണമെങ്കില്‍ 7.5 ലക്ഷവും അധികം നല്‍കണം. വില്ലയ്ക്ക് തന്നെ 26 കോടി രൂപ വില വരുമ്പോൾ, തിരഞ്ഞെടുത്ത സൗകര്യങ്ങൾക്ക് അധിക ചാർജ് ഈടാക്കുന്നതിനെയാണ് സോഷ്യല്‍ ലോകത്ത് ആളുകള്‍ വിമര്‍ശിക്കുന്നത്.
ഗോൾഫ് കോഴ്സിന് അഭിമുഖമായ വില്ല വാങ്ങുന്നതിന് 50 ലക്ഷം രൂപ അധികം നൽകണം. ക്ലബ്ബ് അംഗത്വം ആഗ്രഹിക്കുന്നവർ അതിനായി 7.5 ലക്ഷം രൂപ ചിലവഴിക്കേണ്ടിവരും .