ലക്ഷങ്ങൾ മുടക്കി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റാന്റിൽ ബസ് കയറുന്നില്ല. പത്തനംതിട്ട അടൂർ നഗരസഭയിലെ പറക്കോടും അടൂരിലെ ബൈപ്പാസ് റോഡരികിലുമാണ് അനാഥമായി കിടക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റുകൾ. 23 വർഷം മുൻപാണ് പറക്കോട് ജംക്ഷനു സമീപം കായംകുളം പുനലൂർ റോഡരികിൽ ശുചി മുറി, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കി ബസ് സ്റ്റാൻന്റ് ഉദ്ഘാടനം ചെയ്തത്. സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ചരക്കു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രവും പണിശാലയുമായി മാറി ഇവിടം.
പത്തുകൊല്ലം മുൻപാണ് അടൂർ ബൈപ്പാസ് റോഡരികിൽ മറ്റൊരു സ്റ്റാൻഡ് നിർമിച്ചത്. നഗരംവിട്ട് നിർമിച്ച സ്റ്റാന്റിൽ യാത്രക്കാരും ബസും എത്താറില്ല.കെ എസ് ആർ ടി സി ജംങ്ഷനിൽ നിന്നുനഗരം ചുറ്റി പുതിയ ബസ് സ്റ്റാൻന്റു വഴി യാത്രാ ബസുകൾ തിരിച്ചു വിടാനുള്ള ശ്രമവും ആദ്യ കാലത്തു തന്നെ പാളി. ഇ ഇതോടെയാണ് സ്റ്റാന്റ് ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ് വാഹനങ്ങുടെയും പാർക്കിങ് കേന്ദ്രമായത്. ഉപയോഗശൂന്യമായി സ്റ്റാന്റുകൾ മാറിയിട്ടും പ്രവർത്തനക്ഷമമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.