alua

ആലുവയിൽ വാർക്കവീട് ആടിയുലഞ്ഞത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കെയാണ് സംഭവം. പൊലീസ്, റവന്യു, ഫയർ ഫോയ്സ് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാരണം വ്യക്തമായില്ല.  

ആലുവ പറവൂർ കവല പല്ലേരിക്കാട് മോഹനന്റെ വീടാണ് ഇരുവശത്തേക്കും ആടുന്നതായി ശ്രദ്ധയിൽ പെട്ടത്. രാവിലെ ഒന്‍പത് മണിക്കാണ് വീട്ടുകാരെ ആശങ്കയിലാഴ്ത്തിയുള്ള സംഭവം. വീടിന്റെ മുകളിൽ പച്ചക്കറി പറിക്കാൻ കയറിയപ്പോഴാണ് വീട് ഇരുവശത്തേക്കും ആടുന്നതായി മോഹനന് തോന്നിയത്. പരിഭ്രാന്തനായ മോഹനൻ വീടിനകത്തുണ്ടായിരുന്ന ഭാര്യ ലതയെ വിളിച്ചു. വീടിന് പുറത്തിറങ്ങിയ ഭാര്യയ്ക്കും മകൾക്കും ഇത് ബോദ്ധ്യപ്പെട്ടതോടെ വീടിനുള്ളില്‍ ഉറങ്ങുകയായുരുന്ന കൈകുഞ്ഞിനേയും എടുത്ത് പുറത്തേക്കോടി.

പൊലീസും ഫയർഫോഴ്സും റവന്യു വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ അവർക്കും വീട് അനങ്ങുന്നതായി തോന്നി. എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ മാത്രം ആര്‍ക്കും കഴിഞ്ഞിട്ടില്ല.