elakka

TAGS

മായം ചേര്‍ക്കല്‍ വ്യാപകമായതോടെ ഏലയ്ക്ക വിലയിടിയുന്നു.  ഉന്നതനിലവാരം തോന്നിക്കുന്നതിന്  ഏലയ്ക്കയില്‍  നിറം ചേർക്കുന്നതാണ് തിരിച്ചടിയാകുന്നത്. ഏലയ്ക്ക വിദേശ വിപണികളിൽ നിന്നുള്‍പ്പടെ  പുറംതള്ളപ്പെടുകയാണ്.

ഇടുക്കിയില്‍ കഴിഞ്ഞദിവസം സ്പൈസസ് ബോർഡ് നടത്തിയ ലേലത്തിൽ  നിറം ചേർത്ത ഏലയ്ക്ക എത്തിയിരുന്നു. പരിശോധനയില്‍ ഏലയ്ക്കയിലെ മായം വ്യക്തമായതോടെ   ഏലയ്ക്ക ലേലത്തിൽ വെച്ചവർക്ക് നോട്ടീസ് നൽകി. ഇത്തരം ഏലയ്ക്ക വിപണിയിലും സ്വീകരിക്കില്ലെന്ന്  വ്യാപാരികൾ.

പ്രാദേശിക മാര്‍ക്കറ്റില്‍   പരമാവധി വില ലഭിക്കുന്നതിനുള്ള തന്ത്രമായാണ്  കര്‍ഷകര്‍ ഏലയ്ക്കയില്‍ നിറം ചേർക്കുന്നത്.  എന്നാൽ വിദേശത്ത് എത്തുന്ന ഏലക്കയുടെ നിലവാര പരിശോധനയിൽ നിറം ചേർക്കുന്നത് കണ്ടെത്തുന്നത് പതിവായതോടെ ഇടുക്കിയിൽ നിന്നുള്ള ഏലക്ക വില കുത്തനെ ഇടിയുന്നതിന് കാരണമായി.