പാലക്കാട് ആലത്തൂര്‍ മേഖലയില്‍ വ്യാപകമായി പാടം നികത്തല്‍. പാടങ്ങള്‍ കൃഷിയിറക്കാതെ തരിശായി ഇടുകയും പിന്നീട് മണ്ണിട്ടു നികത്തുന്നതുമാണ് രീതി. മറ്റു കര്‍ഷകരെക്കൂടി ബുദ്ധിമുട്ടിലാക്കുന്ന നിയമലംഘനത്തിനെതിരെ റവന്യൂഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല.
ആലത്തൂര്‍ കാവശേരി വില്ലേജിലെ ആറാപ്പുഴ കൊടുമ്പിന്‍പാടത്തെ കാഴ്ചയാണിത്. കുറച്ചുനാളായി തരിശിട്ടിരുന്ന പാടത്ത് ആരോരുമറിയാതെ രാത്രികാലങ്ങളില്‍ മണ്ണിട്ടു നികത്തുകയാണ്. ഏഴ് ഏക്കര്‍ ഇരുപതു സെന്റ് വിസ്തൃതിയുളള പാടമാണിത്. നേരത്തെ നന്നായി നെല്‍കൃഷി ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം മാറിയതോടെയാണ് പാടം നികത്തല്‍ ആരംഭിച്ചതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇങ്ങനെയായാല്‍ മറ്റു പാടങ്ങളും ഭാവിയില്‍ നികത്തപ്പെടാനും കാരണമാകും. കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ടിവരും.
കൃഷിയൊന്നും ചെയ്യാനാകാത്ത സ്ഥലമാണെന്ന് വരുത്തി തീര്‍ത്ത് ഭൂമിയുടെ തരംമാറ്റം നടത്തുന്ന രീതി ജില്ലയില്‍ വ്യാപകമാണ്. റവന്യൂ ഉദ്യോഗസ്ഥരും പാടം നികത്തല്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൃഷി ഉദ്യോഗസ്ഥരാകട്ടെ ഇതിനൊക്കുറിച്ചൊന്നും അന്വേഷിക്കുന്നതേയില്ല.
ദേശീയപാതയില്‍ വടക്കഞ്ചേരി മുതല്‍ പാലക്കാട് വരെയുളള മിക്കനെല്‍പ്പാടങ്ങളും നികത്തപ്പെടുകയാണ്. ഡേറ്റാ ബാങ്കില്‍ ഇല്ലാത്ത സ്ഥലമാണെന്ന് രേഖകള്‍ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വേഗത്തിലാകുന്നു.