ഹ്രസ്വദൂര യാത്രക്കാര്‍ക്കായി കോട്ടയത്ത് കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചു. ജനതാ എന്ന പേരില്‍ ആദ്യഘട്ടത്തില്‍ മൂന്ന് ബസുകളാണ് സര്‍വീസ് നടത്തുക.
കോട്ടയം നഗരത്തിലും ചുറ്റുവട്ടത്തുമുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ നിന്നുള്ള ജനതാ സര്‍വീസ്. കോവിഡ് വ്യാപനത്തോടെ ടൗണ്‍ ബസുകളില്‍ ഏറെയും നിലച്ചതിനെ തുടര്‍ന്ന് യാത്ര ദുഷ്‌കരമായ സാഹചര്യത്തിലാണ് നടപടി. പത്ത് രൂപ നിരക്കില്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം. കോട്ടയം - നാഗമ്പടം - ഇല്ലിക്കല്‍ - തിരുവാതുക്കല്‍ - കോട്ടയം - കളത്തിപ്പടി - നാട്ടകം എന്നിങ്ങനെയാണ് റൂട്ട്. എല്ലായിടത്തും നിര്‍ത്തുന്ന അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസുകളാണിവ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പുതിയ ജനത സര്‍വീസ് ഫ്ലാഗോഫ് ചെയ്തു.
ഇത് വിജയിച്ചാല്‍ രണ്ട് ബസുകള്‍ കൂടി നിരത്തിലിറങ്ങും. നഗരത്തിന് പുറത്തേക്കും സര്‍വീസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ബസുകളില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാല്‍ പെട്ടന്നു ടിക്കറ്റ് നല്‍കുന്നതിനായി രണ്ട് കണ്ടക്ടർമാരെയും നിയമിച്ചേക്കും.