തൃശൂര്‍ പാണഞ്ചേരി നിന്നുകുഴിയിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്‍റിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പ്ലാന്‍റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.രവീന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് അനധികൃതമായി സ്വകാര്യ കോഴി മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. മാടക്കത്തറ പഞ്ചായത്ത് പരിധിയിലെ റോഡിലൂടെയാണ് പ്ലാന്‍റിലേയ്ക്കുള്ള വാഹനങ്ങള്‍ പോകുന്നത്. ഈ വാഹനങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. വാഹനങ്ങളില്‍ നിന്ന് കോഴി മാലിന്യങ്ങള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും പതിവാണ്.
പഞ്ചായത്ത് ജനുവരി ഒന്നിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പക്ഷേ, പ്ലാന്‍റ് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. പ്ലാന്‍റ് അടച്ചുപൂട്ടുന്നത് വരെ സമരം തുടരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.