കോവിഡ് കാലത്തെ ആരോഗ്യസംരക്ഷണത്തിന്റെ പ്രസക്തി പങ്കുവച്ച് കൊച്ചിയില്‍‍ മെട്രോ സൈക്ളത്തോണ്‍. ഹെല്‍ത്തി മൊബിലിറ്റി ഫോര്‍ ഹെല്‍ത്തി ലൈഫ് എന്ന ആഹ്വാനവുമായി മെട്രോ സൈക്ളത്തോണില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മേയര്‍ എം.അനില്‍കുമാര്‍ ഫ്ളാഗ് ഒാഫ് ചെയ്തു.

പൊതുഗതാഗത സംവിധാനത്തിലേക്ക് മാറേണ്ട കാലമെന്ന ഒാര്‍മപ്പെടുത്തലും അവബോധവും മലയാളിക്ക് മുന്നിലുണ്ട്. ഇതിെനല്ലാം അപ്പുറം ആരോഗ്യകരമായ ജീവിതത്തിന് സൈക്കിള്‍‌ യാത്ര തെരഞ്ഞെടുക്കണമെന്ന ആഹ്വാനമാണ് കൊച്ചി മെട്രോ റയിലും കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡും മെട്രോ സൈക്ളത്തോണിലൂടെ നല്‍കുന്നത്. ഹൈബി ഈഡന്‍ എം.പിയും സൈക്ളത്തോണില്‍ പങ്കാളിയായി.

11.9 കിലോമീറ്റര്‍ സൈക്ളത്തോണിനോട് അനുബന്ധിച്ച് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എം.എല്‍.എമാരായ ടി.ജെ.വിനോദ്, പി.ടി.തോമസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.