ഇടുക്കി കല്ലാർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കളിസ്ഥലം ഉദ്ഘാടനം നടന്ന് ഒരു മാസത്തിനുള്ളിൽ നശിച്ചു. ജില്ലാ പഞ്ചായത്ത് പതിനഞ്ചേമുക്കാല്‍ ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കളിക്കളമാണ് രണ്ടിടങ്ങളിൽ ഇടിഞ്ഞുതാണത്.
പൊടിയും വെള്ളക്കെട്ടും രൂക്ഷമായതോടെയാണ് തറയോട് പാകി കളിസ്ഥലം നിർമിച്ചത്. ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ ഇതാണ് കാഴ്ച്ച. രണ്ടിടത്താണ് തറയോടുകൾ ഇടിഞ്ഞ് താണത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറിയതോടെ തറയോടുകൾ വ്യാപകമായി പൊട്ടി. കൃത്യമായി തറ ഉറപ്പിക്കാത്തതും തറയോടുകൾക്കടിയിൽ ആവശ്യമായ മെറ്റിൽ വിരിക്കാത്തതുമാണ് തകരാൻ കാരണമെന്നാണ് ആരോപണം. 15.75 ലക്ഷം ചെലവഴിച്ചായിരുന്നു നിര്‍മാണം. ൈതാനത്തിന്റെ തകർന്ന ഭാഗം എത്രയും വേഗം പുനർ നിർമിക്കണമെന്നാണ് ആവശ്യം.