കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. നവീകരിച്ച ചെറുതോണി പാലവും നാടിന് സമർപ്പിക്കും.
മുന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ച്ചയുടെ പുതിയ അനുഭവമാകുകയാണ് ഗ്യാപ്പ് റോഡ് യാത്ര. 42 കിലോമീറ്റർ ദൂരം. 2017 ൽ ആരംഭിച്ച നിർമാണം വെല്ലുവിളികളെ അതിജീവിച്ച് അഞ്ച് വർഷം കൊണ്ടാണ് പൂർത്തിയായത്. 358 കോടിയാണ് നിർമാണച്ചെലവ്. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഗ്യാപ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ
പ്രളയകാലത്തെ അതിജീവിക്കാൻ പണിത ചെറുതോണിയിലേ പുതിയ പാലം ഇടുക്കിയുടെ ഗതാഗത മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും. 25 കോടി ചെലവഴിച്ചാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്.ഇന്ന് വൈകിട്ട് 5 ന് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
Munnar-Bodimettu road inauguration today