മറയൂർ ചന്ദനം ഇനി മുതല്‍ വനം വകുപ്പിന്‍റെ തടിഡിപ്പോകളിൽ നിന്ന് ആര്‍ക്കും വാങ്ങാം. വിൽപനയ്ക്കായി നിലമ്പൂർ അരുവാക്കോട് ഡിപ്പോയിൽ എത്തിച്ച ചന്ദന കഷണങ്ങള്‍ തേടി ഒട്ടേരെപ്പേര്‍ എത്തുന്നുണ്ട്.
വനം വകുപ്പിന്‍റെ മലപ്പുറം ജില്ലയിലെ തടിഡിപ്പോകളിൽ മറയൂർ ചന്ദനം വിലപ്പനക്ക് എത്തിക്കുന്നത് ഇത് ആദ്യമായാണ്. പ്രശസ്തമായ നിലമ്പൂർ തേക്കിനും ഈട്ടിമരങ്ങൾക്കും പുറമെ മറയൂർ ചന്ദനവും നിലമ്പൂരില്‍ നിന്ന് നിബന്ധനകള്‍ പാലിച്ച് വാങ്ങാം. 205 ഗ്രാം ചന്ദനം 3500 രൂപയ്ക്കാണ് ആദ്യവില്‍പന നടത്തിയത്.
നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയ്ക്ക് പുറമെ പാലക്കാട് ഡിവിഷനു കീഴിലെ വാളയാര്‍ ഡിപ്പോയിലുമാണ് പേരുകേട്ട മേല്‍ത്തരം മറയൂര്‍ ചന്ദനം വില്‍നയ്ക്ക് എത്തിച്ചത്. ചന്ദനതടിയിലെ തൈലത്തിന്‍റെ അളവും കാതലും സുഗന്ധവുമെല്ലാം കണക്കാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. രണ്ട് ഇനങ്ങള്‍ക്കായി കിലോയ്ക്ക് 16000 രൂപയും 20000 രൂപയുമാണ് വില നിശ്ചയിച്ചിട്ടുളളത്.
തിരിച്ചറിയല്‍ രേഖയുമായെത്തുന്ന വ്യക്തികള്‍ക്ക് ഒരു കിലോ തൂക്കം വരെ ചന്ദനം വാങ്ങാം. ആരാധനാലയങ്ങള്‍ക്ക് ട്രഷറിയില്‍ പണമടച്ച് ലൈറ്റര്‍ പാഡില്‍ അപേക്ഷയുമായെത്തില്‍ ചന്ദനം കൈപ്പറ്റാം.
Marayur sandalwood can be purchased from wood depots of forest department