കന്നുകാലികളെ സ്ഥിരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന കടുവയെയും പുലിയെയും പിടികൂടണമെന്ന ആവശ്യവുമായി ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളികൾ. ഉടൻ തന്നെ പിടികൂടാൻ നടപടിയെടുത്തില്ലെങ്കിൽ മൂന്നാറിലെ വനം വകുപ്പ് ഓഫീസിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിക്കനുള്ള ഒരുക്കത്തിലാണ് തൊഴിലാളികൾ.   

ഒരാഴ്ച മുൻപ് നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിൽ കടുവ നടക്കുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ മൊബൈൽ കാമറയിൽ പകർത്തി വനം വകുപ്പിന് നൽകിയിരുന്നു. പകൽ നേരങ്ങളിൽ പോലും കടുവയുടെ സാനിധ്യം കണ്ടെത്തിയതോടെ ഭയത്തോടെയാണ് തൊഴിലാളികൾ ജോലിക്ക് പോകുന്നത്. എന്നിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലന്നാണ് തൊഴിലാളികളുടെ ആരോപണം 

രണ്ടുവർഷത്തിനിടെ 250 തോളം പശുക്കളാണ് വന്യജീവി അക്രമണത്തിന് ഇരയായത്. ഇവയിൽ പലതും ചത്തു. കടുവയ്ക്കും പുലിക്കും പുറമേ 

കാട്ടാനകളും കാട്ടുപോത്തും മേഖലയിൽ എത്തുന്നുണ്ട്. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം

Wild animal attack in Munnar