millets-farming

മില്ലറ്റ് കൃഷിയിൽ മികച്ച വിളവെടുപ്പുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. തരിശായി കിടന്ന 45 സെന്റ് സ്ഥലത്താണ് റാഗി കൃഷി ഇറക്കിയത്. കൂടുതൽ പഞ്ചായത്തുകളിൽ മില്ലറ്റ് കൃഷി വ്യാപകമാക്കും.

ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള 8 പഞ്ചായത്തുകളിലും മില്ലറ്റ് കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് റാഗി കൃഷി തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് ആണ് കൃഷിയിടം. മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയുടെയും, കൃഷി വകുപ്പിന്‍റെയും സഹകരണവും ലഭിച്ചു. 

45 ദിവസം കൊണ്ടാണ് വിളവെടുപ്പിന് മില്ലറ്റ് തയ്യാറായത്. വിളവെടുത്ത സ്ഥലത്ത് വ്യത്യസ്തമായ മറ്റ് കൃഷികൾ തന്നെ പരീക്ഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്ത്. തരിശുകിടക്കുന്ന മുഴുവൻ ഭൂമിയിലും കൃഷിയിറക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിളവെടുത്ത മില്ലറ്റ് ബ്ലോക്ക് പഞ്ചായത്തിൻ്റെ തന്നെ ഔട്ട്ലെറ്റ് വഴി വിറ്റഴിക്കും. 

Muvattupuzha block panchayat with good harvest in millet cultivation