paddy-procurement

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകരുടെ പരാതി പരിഹരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം. കുട്ടനാട്ടിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ പ്രഖ്യാപനം നടത്തിയത്. സംഭരിച്ച നെല്ലിൻറെ വില 15 ദിവസത്തിനുള്ളിൽ കർഷകർക്ക് നൽകും. കർഷകർക്ക് സഹായം നൽകാത്ത ബാങ്കുകളിൽ സർക്കാർ പണം നിക്ഷേപിക്കുന്നത് പുന പരിശോധിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.  

കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയായി. സാധാരണ വിളവെടുപ്പിന് മുൻപ് കർഷകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ മില്ലുടമകൾഎന്നിവരുടെ യോഗം ചേരുന്നത് പതിവായിരുന്നു. എന്നാൽ ഇത്തവണ വിളവെടുപ്പ് തുടങ്ങിയ ശേഷമാണ് കർഷകരമായി സർക്കാർ ചർച്ച നടത്തിയത്. യോഗത്തിൽ കർഷകർ തങ്ങളുടെ ആശങ്കകൾ മന്ത്രിമാരെ അറിയിച്ചു. നെല്ലിൻ്റെ വില സമയത്ത് കിട്ടാത്തതിനെ കുറിച്ചായിരുന്നു പ്രധാന പരാതി.

പരാതി പരിഹരിക്കാൻ കൃഷി, സപ്ളൈകോ ഉദ്യോഗസ്ഥരടങ്ങിയ സംഘത്തെ ഫീൽഡിൽ നിയോഗിക്കുമെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. 15 ദിവസത്തിനുള്ളിൽ സംഭരിച്ച നെല്ലിൻ്റെ പണം നൽകുമെന്ന് മന്ത്രി ജി.ആർ അനിലും പ്രഖ്യാപിച്ചു. നെല്ല് സംഭരിക്കുന്ന മില്ലുടമകളുമായി ഈ മാസം 11 ന് ചർച്ച നടത്തും. ഏക്കറിന് 22 ക്വിൻ്റൽ എന്നടതടക്കമുഴള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി മുഴുവൻ നെല്ലും സംഭരിക്കും. പരാതികളിൽ കൃഷി മന്ത്രി നേരിട്ട് ഇടപെടും . മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ടോൾ ഫ്രീനമ്പറും  നെല്‍കാര്‍ഷിക മേഖലയില്‍ ദ്രുതകർമ ടീമിനെയും സജ്ജീകരിക്കും.

Ministers offer permanent system for redressal of farmers grievances in paddy procurement