തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമയുടെ അറ്റക്കുറ്റപ്പണി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ശില്‍പി. കെ.എസ്.ആര്‍.ടി.സി. പൂര്‍ണമായും ചെലവ് വഹിക്കും.
തിരുവനന്തപുരം സ്വദേശിയായ ശില്‍പി കുന്നുവിള മുരളിയാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ നിര്‍മിച്ചത്. ശക്തന്റെ ചരിത്ര പുസ്തകങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം മനസില്‍ വന്ന മുഖമാണിത്. ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ പ്രതിമ നിര്‍മിക്കുകയായിരുന്നു. ബസിടിച്ചു തകര്‍ന്ന വെങ്കല പ്രതിമ കാണാന്‍ ശില്‍പിയെത്തി. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്കാണ് തൃശൂരില്‍ എത്തിയത്.
2013 ലാണ് 35 ലക്ഷം രൂപ ചെലവില്‍ ശക്തന്‍ തമ്പുരാന്‍റെ വെങ്കല പ്രതിമ നിര്‍മ്മിച്ചത്. ബസ് അപകടത്തില്‍ പ്രതിമയുടെ പകുതി ഭാഗം തകര്‍ന്നിട്ടുണ്ട്. പാപ്പനം കോട്ടെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച് അറ്റകുറ്റപ്പണി തീര്‍ത്ത് പുനസ്ഥാപിക്കും.