kalathoor-water-falls

TOPICS COVERED

ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായ  കളത്തൂർ വെള്ളച്ചാട്ടത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി തുക മാറ്റിവെക്കാൻ തീരുമാനം... കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫാണ് വെള്ളച്ചാട്ടത്തിലേക്ക് തിരക്ക് കൂടിയതോടെ  പ്രഖ്യാപനം നടത്തിയത്.. കളത്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ ചുറ്റുന്ന വെള്ളച്ചാട്ടം കാണാൻ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. 

ഏതു മഴക്കാലത്തും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആർക്കും സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന വെള്ളച്ചാട്ടം.. വൈറൽ വെള്ളച്ചാട്ടത്തിൽ നിന്ന് ആവോളം ചിത്രങ്ങൾ എടുക്കാം .റീൽസ് എടുക്കാം.. സമീപത്ത് ക്ഷേത്രത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷവും..വെള്ളച്ചാട്ടത്തിലേക്കുള്ള വഴി വീതി കൂട്ടി സഞ്ചാരികൾക്കുള്ള സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്.. വെള്ളച്ചാട്ടത്തിന് ചുറ്റുമായുള്ള സ്ഥലം കെട്ടാനും സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനുമാണ് ആദ്യഘട്ടത്തിൽ പണം മാറ്റിവയ്ക്കുന്നത്.

 

 എംഎൽഎ സ്കീമിലോ ഇറിഗേഷൻ സ്കീമിലോ ഉൾപ്പെടുത്തിയാകും വികസനം.. കേന്ദ്രസർക്കാറിന്റെ പിൽഗ്രിം ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തും..കാണക്കാരിക്ക് സമീപം കളത്തൂർ ജംഗ്ഷനിൽ നിന്ന് 500 മീറ്റർ മാറിയാണ് കളത്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രവും ക്ഷേത്രത്തെ ചുറ്റുന്ന വെള്ളച്ചാട്ടവും..