baby-crying-1

ഒരു കുഞ്ഞ് നമുക്കിടയിലേക്ക് എത്തികഴിഞ്ഞാല്‍ പലരുടെയും ജീവിത്തില്‍ വലിയ മാറ്റങ്ങളാണ് വരിക. ആ കുഞ്ഞിനെ സ്വീകരിക്കാനും വേണ്ടത്ര സൗകര്യമൊരുക്കാനും നമ്മെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എന്തും നമ്മള്‍ ചെയ്യും. കളിപ്പാട്ടങ്ങളും ഭക്ഷണങ്ങള്‍, എപ്പോഴും പരിചരിക്കാന്‍ ആളുകള്‍ എന്നിങ്ങനെ എന്തൊക്കെയാണോ ആ കുഞ്ഞിനായി ചെയ്യാന്‍ കഴിയുന്നത് അതിന്‍റെ പരമാവധി. 

baby-crying

എന്നാല്‍ സംസാരിക്കാനാവാത്ത നവജാത ശിശുക്കളുടെ കാര്യത്തില്‍ ഇതൊന്നും ഏല്‍ക്കാറില്ല. എന്തിനാണ് അവര്‍ കരയുന്നതെന്ന് തിരിച്ചറിയാന്‍ പോലും നമുക്ക് സാധിക്കാറില്ല. പലപ്പോഴും വിശന്നിട്ടായിരിക്കും എന്ന പേരില്‍ മുലപ്പാലോ കുറുക്കോ മറ്റോ കൊടുക്കലാണ് പതിവ്. എന്നാല്‍ യഥാര്‍ഥ കാരണം അതായിരിക്കില്ല. അതുകൊണ്ടുതന്നെ അവര്‍ കരച്ചിലടക്കുകയുമില്ല. എന്നാല്‍ ചിലപ്പോള്‍ ഇത് ദഹനപ്രശ്നങ്ങള്‍ മൂലമായിരിക്കാം. ഗ്യാസ് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് വരുമെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അവരുടെ കരച്ചിലിന്‍റെ കാരണം മനസിലാക്കേണ്ടതും പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്.

ഇടക്കിടെ ഛര്‍ദിക്കുന്നത്

പാല് നൽകിയ ഉടൻ തന്നെ ചില കുഞ്ഞുങ്ങൾ പുറത്തേക്ക് തുപ്പാറുണ്ട് . ഇത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള സ്ഫിൻക്റ്റർ പേശി പൂർണ വളർച്ചയെത്താത് കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്. ഇത് വളരെ സാധാരണമാണ്. ഛര്‍ദി അധികമാണെങ്കില്‍  ഗുരുതരമായ ഉദരപ്രശ്നത്തിന്‍റെ സൂചനയാകാം. ഛർദ്ദിക്ക് നിറവ്യത്യാസമുണ്ടെങ്കില്‍ കുടൽ തടസം കാരണമാകാം. ഇങ്ങനെ കണ്ടാല്‍ ഇടനടി ചികില്‍സ നേടണം.

വയറിളക്കം

കുഞ്ഞുങ്ങളില്‍ ഇടക്കിടെ കാണാറുള്ള മറ്റൊരു പ്രശ്നമാണ് വയറിളക്കം. സാധാരണ മഞ്ഞനിറത്തിൽ നിന്ന് വ്യത്യസ്തമായി ജലമയവും ഇടയ്ക്കിടെയുള്ള മലവിസർജ്ജനവും ശ്രദ്ധിക്കേണ്ടതുണ്ട്. മലവിസർജ്ജനത്തിൽ പെട്ടെന്നുള്ള മാറ്റങ്ങളോ കുഞ്ഞ് ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയോ ചെയ്യുകയാണെങ്കിൽ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.

baby-death

ബേബി കോളിക്

നിര്‍ത്താതെയോ ഇടവിട്ട് ഇടക്കിടെയോ ശക്തമായി കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ബേബി കോളിക് എന്ന് പറയുന്നത്. കുഞ്ഞിന് ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോൾ ഇത്തരം പ്രശ്നങ്ങള്‍ കണ്ടു തുടങ്ങും. മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഈ അവസ്ഥ മാറുകയും ചെയ്യും. ദഹന വ്യവസ്ഥയിലെ വായു സാന്നിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വയറുവേദന കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 

baby-cardiac-arrest

baby

പ്രതിവിധി

പാല്‍ കൊടുത്തതിന് ശേഷം കുഞ്ഞിന്‍റെ പുറത്ത് മെല്ലെ തട്ടുക

പാലു കൊടുക്കുമ്പോള്‍ തല ഉയര്‍ത്തി വെക്കുക

സ്വയം രോഗനിര്‍ണയവും ചികില്‍സയും ഒഴിവാക്കുക

ENGLISH SUMMARY:

Reasons why the baby cries frequently