TOPICS COVERED

പക്ഷിപ്പനിയെ തുടർന്ന് താറാവ് അടക്കമുള്ള പക്ഷി വളർത്തൽ എട്ടു മാസത്തേക്ക് നിരോധിക്കാനുള്ള നീക്കത്തിനെതിര ആലപ്പുഴയിലെ താറാവ് കർഷകർ സമരത്തില്‍. താറാവ് കൃഷിക്ക് നിരോധനം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കർഷകർ മാർച്ച് നടത്തി. പ്രതിരോധ വാക്സീന്‍റെ സാധ്യതകൾ തേടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

മറ്റു  സംസ്ഥാനങ്ങളിലുള്ള വൻകിടക്കാരെ സഹായിക്കാനാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വളർത്തൽ നിരോധിക്കുന്നതെന്നും പരാതിയുണ്ട്. കൊന്നൊടുക്കിയ പക്ഷികളുടെ നഷ്ടപരിഹാരം വൈകുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.

കൊന്നൊടുക്കലും നിരോധനവും നഷ്ടപരിഹരവുമല്ല ശ്വാശ്വത പരിഹാരമെന്ന് കർഷകർ പറയുന്നു പക്ഷിപ്പനി പ്രതിരോധ വാക്സീന്‍റെ സാധ്യതകൾ തേടണമെന്നാണ് കർഷകരുടെ ആവശ്യം.

ENGLISH SUMMARY:

Alappuzha under Bird Flu theft. Farmers in crisis.