dog-vaccination

തെരുവുനായ വന്ധ്യംകരണത്തിന് നാലുവര്‍ഷംകൊണ്ട് കൊച്ചി കോര്‍പറേഷന്‍ ചെലവാക്കിയത് 93 ലക്ഷം രൂപ. 1443 തെരുവ് നായ്ക്കള്‍ക്കായി ശരാശരി 6450 രൂപയാണ് ചെലവഴിച്ചത്. കോഴിക്കോടും, തൃക്കാക്കരയിലും നായ ഒന്നിന് ശരാശരി രണ്ടായിരം രൂപമാത്രമാണ് വേണ്ടിവന്നത്. 

 

മൂവാറ്റുപുഴയില്‍ വ്യാപക ആക്രണം നടത്തിയ തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനുശേഷം നടത്തിയ വാക്സീനേഷന്‍‌ ദൗത്യത്തിനുപോലും വേണ്ടിവന്നത് ഒരെണ്ണത്തിന് ശരാശരി ആയിരം രൂപയില്‍ താഴെ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തൃക്കാക്കര നഗരസഭ 150 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ ചെലവാക്കിയത് 3,15000 രൂപ. ശരാശരി 2100 രൂപ. കഴിഞ്ഞ വര്‍ഷം 1703 നായ്ക്കളെ വന്ധ്യംകരിച്ച കോഴിക്കോട് കോര്‍പറേഷന്‍ ചെലവാക്കിയത് 37,33,820 രൂപ. ശരാശരി 2192 രൂപ. കൊച്ചിയിലേക്ക് എത്തുമ്പോള്‍ കണക്കുകള്‍‌ കളറാണ്. നാലുവര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ:

2020-21 ല്‍ 350 നായ്ക്കളെ വന്ധ്യംകരിച്ചു ചെലവ് 24.54 ലക്ഷം രൂപ.2021-22 ല്‍ 575 എണ്ണത്തിനായി 20.4 ലക്ഷംരൂപ 2022-23 ല്‍ 375 നായ്ക്കള്‍ക്കായി 25.32 ലക്ഷംരൂപ. 2023-24 ല്‍ 143 നായ്ക്കള്‍ക്കായി 22.77 ലക്ഷം രൂപ. ആകെ 1443 നായ്ക്കള്‍ക്കായി ചെലവ് 93ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചിയില്‍ എത്ര തെരുവുനായ്ക്കളുണ്ടെന്നതിന്‍റെ ഏകദേശ കണക്കുപോലും കോര്‍പറേഷന്‍റെ പക്കലില്ല.

ENGLISH SUMMARY:

Kochi Corporation has spent 93 lakh rupees in four years for the sterilization of stray dogs