എറണാകുളം മലയാറ്റൂർ ഇല്ലിത്തോടിൽ കിണറ്റിൽ വീണ്ടും ആന വീണതോടെ പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ. ആനശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടതാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്. കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന കരക്ക് കയറ്റിയിരുന്നു. 

പുലർച്ചെ മൂന്നുമണിയോടെ കിണറ്റിൽ വീണ കുട്ടിയാനയെ ഏഴുമണിയോടെ അമ്മയാന തന്നെ കരയ്ക്ക് കയറ്റി കൊണ്ടുപോയി. എന്നാൽ ഇനിയും ആനശല്യം സഹിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധവുമായി നാട്ടുകാർ തെരുവിലിറങ്ങിയത്. റോഡ് ഉപരോധിച്ച നാട്ടുകാർ വനം വകുപ്പിനെതിരെ രൂക്ഷവിമർശനമുയർത്തി. 

ഏതാണ്ട് മുപ്പതാനകളാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു. കൃഷിയും വീടിനുമുന്നിൽ കിടക്കുന്ന വാഹനങ്ങളും ആനകൾ നശിപ്പിക്കുകയാണ്. പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്നുള്ള രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Wild elephant fell into the well again; locals protested