cartoonfest

ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേളയായ കാരിട്ടൂണിന് കൊച്ചിയില്‍ തുടക്കം.ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് കാര്‍ട്ടൂണ്‍ വരച്ച് മേള ഉദാഘാടനം ചെയ്തു. ഇന്ത്യയും സ്വിറ്റ്സര്‍ലാന്‍ഡും തമ്മിലുള്ള ബന്ധത്തിന്‍റെ 75 വാര്‍ഷികത്തിന്‍റെ കഥ പറയുന്ന കാര്‍ട്ടൂണുകള്‍ മേളയിലെ ആകര്‍ഷണമാണ്.

 

ചന്ദ്രനില്‍ മലയാളി ചയക്കട നടത്തുന്ന രസകരമായ കാര്‍ട്ടൂണ്‍ വരച്ചാണ് ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേളയ്ക്ക് തുടക്കമിട്ടത്. കുട്ടിക്കാലം മുതലുള്ള കാര്‍ട്ടൂണിനോടുള്ള താല്‍പര്യം  ഉദ്ഘാടന ശേഷം ഇസ്രോ ചെയര്‍മാന്‍ പങ്കുവച്ചു.

ഇന്ത്യയും സ്വിറ്റസര്‍ലാന്‍ഡുമായുള്ള സൗഹൃദത്തിന് 75 വര്‍ഷം തികയുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലുള്ള തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.  സ്വിറ്റസര്‍ലാന്‍ഡ് പ്രതിനിധിയായി ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ പാറ്റ്റിക് മുള്ളര്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തി.

ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് വരച്ച കാര്‍ട്ടൂണുകളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. കാര്‍ട്ടൂണ്‍ മേളയില്‍ നിന്ന് ലഭിക്കുന്ന തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സംഘാടകരുടെ തീരുമാനം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ലളിതകലാ അക്കാദമിയും ചാവറ കള്‍ച്ചറല്‍ സെന്‍ററും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25 വരെ കൊച്ചി ദര്‍ബാര്‍ ഹാളിലാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം. 

ENGLISH SUMMARY:

National Cartoon Caricature Fair begins in Kochi