പറഞ്ഞുപറഞ്ഞു മടുത്തവർ ഒടുവിൽ പാലത്തിൽ ഉരുണ്ടു പ്രതിഷേധിച്ചു. കുഴികൾ നിറഞ്ഞ കുണ്ടന്നൂർ പാലത്തിലാണ്  ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ശയന പ്രദക്ഷണം നടത്തിയത്.

ഓടിക്കിട്ടുന്ന പണം വണ്ടി നന്നാക്കാൻ പോലും തികയാതെ വന്നപ്പോഴാണ് ഓട്ടോ തൊഴിലാളികൾ കഠിന വഴി തിരഞ്ഞെടുത്തത്.

കഠിനമാണ് കുണ്ടന്നൂർ പാലത്തിലൂടെയുള്ള യാത്ര എപ്പോഴും. അതിനൊരു പ്രതിവിധി ഇപ്പോഴുമായിട്ടില്ല. പാലത്തിലെ കുഴികൾ മൂലം ഉപജീവനം നിലയ്ക്കുമെന്നായപ്പോഴാണ് ഈ പ്രതിഷേധ വഴി. 

അടയ്ക്കും തോറും ആഴം കൂടുന്ന കുഴിയ്ക്കും, അഴിമതിക്കും, സ്ഥിരമായ ഗതാഗതക്കുരുക്കിനും പരിഹാരം വേണമെന്നതാണ് നിലയ്ക്കാത്ത ആവശ്യം. മനോരമ ന്യൂസിൻ്റെ കുഴി വഴി ജാഥ ഈ വഴി വരണമെന്നും ഈ ദുരിതം കാണണമെന്നും അവർ പറയുന്നു. 

ENGLISH SUMMARY:

Autorickshaw drivers protest at Kundannoor bridge