നവീകരണം പൂർത്തിയായതോടെ കൊച്ചി കുണ്ടന്നൂർ തേവര പാലം നാളെ തുറക്കും. ശോച്യാവസ്ഥയിലായ ടാറിങ് പൂർണമായും നീക്കം ചെയ്താണ് പുതിയ ടാറിങ്. ഒരുമാസം അടച്ചിട്ട് നവീകരണം നടത്താനായിരുന്നു തീരുമാനമെങ്കിലും നേരത്തെ പണികൾ പൂർത്തിയായി. ഇതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാകും.