koithulsavam

എറണാകുളം കണ്ടനാട് കൊയ്ത്തുല്‍സവം ഉല്‍ഘാടനം ചെയ്ത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. തമാശ പറഞ്ഞും ചിരി പടര്‍ത്തിയും ഇരുവരും കൊയ്ത്തുല്‍സവം ആവേശമാക്കി. ഉദയംപേരൂര്‍ സ്കൂളിലെ കുട്ടികളും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം പരിപാടിയുടെ ഭാഗമായി. 

 

വര്‍ഷങ്ങളായി പൊന്നുവിളയുന്ന മണ്ണാണ് കണ്ടനാട് പുന്നച്ചാലില്‍ പാടശേഖരം. ഇത്തവണയും പതിവ് തെറ്റിയില്ല. 120 ഏക്കറിലെ നെല്കൃ‍ഷി വിളവെടുപ്പിന് പാകമായി. കൊയ്ത്തുല്‍സത്തിന്‍റെ ഭാഗമാകാന്‍ അതിഥകളായി എത്തിയത് നാട്ടുകാര്‍ കൂടിയായ നടന്‍ ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. 

പഴയ ഓര്‍മകള്‍ പങ്കുവച്ചും തമാശ പറഞ്ഞും ശ്രീനിവാസന്‍.  ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും പാടശേഖര സമിതിയുടേയും ആഭിമുഖ്യത്തിലായിരുന്നു കൊയ്ത്തുല്‍സവം. വിവിധ സ്കൂളിലെ കുട്ടികളും പരിപാടിയുടെ ഭാഗമായി.   ഈ മാസം 30നാണ് വിളവെടുപ്പ്. 

ENGLISH SUMMARY:

Srinivasan and Dhyan Srinivasan inaugurating the Ernakulam Kandanad Harvest Festival