TOPICS COVERED

മരട് പാണ്ടവത്ത് നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഷിക പൊതുയോഗവും ‘കൂട്ടരങ്ങ്’ എന്ന പേരിൽ കലാപാടികളും നടന്നു. മരട് ശിവപ്രസാദം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ മരട് മുൻസിപ്പൽ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സി.കെ. വേണു അധ്യക്ഷത വഹിച്ചു.

പരമാചാര്യ കെ വി തമ്പി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ബേബി പോൾ, അജിത നന്ദകുമാർ, സി വി സന്തോഷ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി ദേശി മത്തായി, ട്രഷറർ സജു ജോർജ്ജ്, വൈസ് പ്രസിഡന്റ് കെ എസ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി പി എസ് ആസിഫ് എന്നിവർ പ്രസംഗിച്ചു. വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ എം രവീന്ദ്രനാഥൻ - വി ചന്ദ്രിക ദമ്പതികളെ ചടങ്ങിൽ ആദരിച്ചു. എസ്എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

ENGLISH SUMMARY:

Maradu Pandavath Nagar Residence Association Family Reunion