TOPICS COVERED

ഇടുക്കി ചെറുതോണിയിൽ ഉദ്ഘാടനം കഴിഞ്ഞു മൂന്ന്  മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ പുതിയ ബസ്സ്റ്റാൻഡ്. 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയ പഴയ ബസ്റ്റാന്റിന് പകരം നിർമിച്ച ബസ്റ്റാന്റാണ് പ്രവർത്തനം തുടങ്ങാത്തത് 

മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ വെള്ളം കവർന്നെടുത്തതാണ് പഴയ ചെറുതോണി ബസ് സ്റ്റാന്റ്. 2019 ലാണ് പുതിയ ബസ്റ്റാന്റിന്റെ  നിർമാണം തുടങ്ങിയത്. എന്നാൽ ജില്ല ആസ്ഥാനത്തെ ബസ്റ്റാന്റിനായുള്ള ചെറുതോണി നിവാസികളുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. പല ഘട്ടങ്ങളിലായി അഞ്ചരക്കോടി രൂപയാണ് ബസ്റ്റാൻഡിനായി വകയിരുത്തിയത്. ബസുകൾ പാർക്ക് ചെയ്യുന്നിടത്ത് കോൺക്രീറ്റ് സ്ഥാപിക്കുകയും, കെട്ടിടസമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തെങ്കിലും അപ്രോച്ച് റോഡിന്റെ ടാറിങ് ഇതുവരെ പൂർത്തിയായിട്ടില്ല. 

ചെറുതോണി പാലത്തിലാണ് നിലവിൽ ബസുകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ ശുചിമുറിയടക്കമുള്ള അടിസ്ഥാന സൗകര്യമില്ലാത്തത് ജീവനക്കാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ഇരുപത് വർഷമായി വാഗ്ദാനം ചെയ്യുന്ന പുതിയ ബസ്സ്റ്റാൻഡ് എത്രയും വേഗം പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

new bus stand in Cheruthoni, Idukki, has not started operations even three months after its inauguration: