മുപ്പത് വർഷത്തിലേറെ മണ്ണിൽ അധ്വാനിച്ചതിനൊടുവിൽ ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇടുക്കി അടിമാലി സ്വദേശി തോമസ്. പ്രത്യേകയിനം മരച്ചീനി കൃഷിയിൽ മികവ് പുലർത്തിയതിനാണ് തോമസിന് പുരസ്കാരം ലഭിച്ചത്
മണ്ണിൽ അധ്വാനിക്കാൻ തുടങ്ങിയിട്ട് 37 വർഷങ്ങൾ. അതിൽ 22 വർഷവും മരച്ചീനി കൃഷി. കൂടുതൽ വിളവ് ലഭിക്കാൻ പുതിയ വിത്തിനം തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് തോമസ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പവിത്രയെന്ന ഇനം കൃഷി ചെയ്യാൻ തുടങ്ങിയത്. മികച്ച വിളവ് ലഭിച്ചതോടെ ആറര ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിച്ചു. പിന്നീടങ്ങോട്ട് നേട്ടത്തിന്റെ ദിനങ്ങൾ
പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളിയാണ് തോമസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തോമസിന് പുരസ്കാരം സമ്മാനിച്ചു